ബെനെലി ടിഎന്‍ടി 300, 302 ആര്‍ മോഡല്‍ ബൈക്കുകളുടെ വില കുറച്ചു

300 സിസി നിരയിലെ ടിഎന്‍ടി 300, 302 ആര്‍ എന്നീ രണ്ട് മോഡലുകളുടെ വില വെട്ടി കുറച്ച് ബെനെലി. സ്ട്രീറ്റ് ഫൈറ്റര്‍ ബെനെലി 300-ന് 51,000 രൂപയും ഫുള്‍ ഫെയേര്‍ഡ് 302 ആറിന് 60000 രൂപ വരെയുമാണ് വില കുറച്ചത്. ബെനെലി ടിഎന്‍ടി 300 ന് 2.99 ലക്ഷം രൂപയും 302 ആറിന് 3.10 ലക്ഷം രൂപയുമാണ് ഇനി എക്സ്ഷോറൂം വില.

ലോക്കല്‍ പ്രൊഡക്ഷനില്‍ കമ്പനിയുടെ നിര്‍മാണ ചെലവ് കുറഞ്ഞതാണ് വില കുറയ്ക്കാന്‍ കാരണമെന്ന് കമ്പനി വ്യക്തമാക്കി. ഈ രണ്ട് മോഡലിനും 300 സിസി ഇന്‍ലൈന്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. 11500 ആര്‍പിഎമ്മില്‍ 38.8 ബിഎച്ച്പി പവറും 10000 ആര്‍പിഎമ്മില്‍ 26.5 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്.

Top