റോയല്‍ എന്‍ഫീല്‍ഡിന് എതിരാളിയായി ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ബെനലി എത്തുന്നു

റോയല്‍ എന്‍ഫീല്‍ഡിന് എന്നും വാഹന പ്രേമികൾക്കിടയിൽ ശക്തമായ സ്ഥാനം ഉണ്ട്.

350 സിസി ശ്രേണിയില്‍ മഹീന്ദ്ര മോജോയും ബജാജ് ഡോമിനാറും മാത്രമാണ് ശത്രുക്കൾ. എന്നാൽ ഇവരുടെ വരവ് റോയല്‍ എന്‍ഫീല്‍ഡിനെ ബാധിച്ചിട്ടില്ല.

വിപണിയിൽ റോയല്‍ എന്‍ഫീല്‍ഡിന് ഒരു കിടിലൻ എതിരാളി എത്തുകയാണ്.

350 സിസി ശ്രേണിയിലേക്ക് ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ബെനലി ഉടന്‍ കടന്ന് വരും.

2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ബെനലി കാഴ്ചവെച്ച പുതിയ ഇംപെരിയാലെ 400 ഇന്ത്യയില്‍ അവതരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബെനലിയുടെ പുതിയ റെട്രോ-സ്‌റ്റൈല്‍ ക്രൂയിസറാണ് ഇംപെരിയാലെ 400. 2018 ൽ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ എത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.

റോയല്‍ എന്‍ഫീല്‍ഡുകളാണ് ബെനലി ഇംപെരിയാലെയുടെ പ്രധാന ലക്ഷ്യം.റെട്രോ ഡിസൈനാണ് ബെനലി ഇംപെരിയാലെയുടെ ആകർഷണം .

ക്ലാസിക് റൗണ്ട് ഹെഡ്‌ലാമ്പും, ക്രോമില്‍ ഒരുങ്ങിയ ഫ്രണ്ട്-റിയര്‍ ഫെന്‍ഡറുകളും, സ്‌പോക്ക് വീലുകളും, ട്വിന്‍-പോഡ് അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഇംപെരിയാലെയുടെ പുതിയ മുഖമാണ്.

കൂടാതെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേയും ഒരുങ്ങുന്നുണ്ട്. ക്രോം ഫിനിഷ് നേടിയ എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന്റെ സവിശേഷത .

373.5 സിസി എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് ബെനലി ഇംപെരിയാലെ 400 ന്റെ പവര്‍ പാക്ക്.

19 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് അവതരിപ്പിക്കുന്നത്.

ബുലാര്‍ ഡബിള്‍-ക്രാഡില്‍ ഫ്രെയിമിലാണ് ബെനലി ഇംപെരിയാലെ എത്തുക.

ഫ്രണ്ട് എന്‍ഡില്‍ 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും റിയര്‍ എന്‍ഡില്‍ ട്വിന്‍-ഷോക്ക് അബ്‌സോര്‍ബറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

300 mm ഫ്രണ്ട് ഡിസ്‌കും, 240 mm റിയര്‍ ഡിസ്‌കുമാണ് ബ്രേക്കിംഗ് സംവിധാനത്തിന് ഉപയോഗിച്ചിരിക്കുന്നത് . ഡ്യൂവല്‍ ചാനല്‍ എബിഎസും മോട്ടോര്‍സൈക്കിളില്‍ ബെനലി നൽകുന്നുണ്ട്.

12 ലിറ്റർ ഇന്ധനശേഷിയുള്ള പുതിയ ബെനലി ഇംപെരിയാലെ 400ന്റെ ഭാരം 200 കിലോഗ്രാമാണ്.

Top