ബെനെലി; ഇംപീരിയലെ 400-ന്റെ ബിഎസ്6 പതിപ്പ് ഇന്ത്യൻ നിരത്തുകളിലേയ്ക്ക്

ബെനെലി ഇംപീരിയലെ 400-ന്റെ ബിഎസ്6 പതിപ്പ് ഏപ്രിൽ ആദ്യം നിരത്തുകളിലെത്തും. ബിഎസ്-6 നിലവാരത്തിലുള്ള 374 സിസി ഫ്യുവൽ ഇഞ്ചക്ഷൻ എയർകൂൾഡ് എൻജിനിലാണ് പുതിയ മോഡൽ എത്തുക. ബിഎസ്-4 എൻജിൻ ഇംപീരിയലെ 21 പിഎസ് പവറും 29 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്.

ഇന്ത്യൻ നിരത്തുകളിൽ റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയെത്തിയ ഇറ്റാലിയൻ കമ്പനിയായ ബെനെലിയുടെ ഇംപീരിയലെ 400
കഴിഞ്ഞ ഓക്ടോബറിലാണ് ഇന്ത്യയിലെത്തിയത്. ആദ്യം 1.69 ലക്ഷം രൂപയായിരുന്നു ഈ ബൈക്കിന്റെ വില.എന്നാൽ കഴിഞ്ഞ മാസം നിർമാതാക്കൾ 20,000 രൂപയുടെ വില വർധനവ് പ്രഖ്യാപിച്ചിരുന്നു.

ഡബിൾ ക്രാഡിൽ സ്റ്റീൽ ട്യൂബ് ഫ്രെയിമായിരിക്കും പുതിയ മോഡലിനും അടിസ്ഥാനം. 2170 എംഎം നീളവും 820 എംഎം വീതിയും 1120 എംഎം ഉയരവും 1440 എംഎം വീൽബേസുമാണ് വാഹനത്തിനുള്ളത്.

സുരക്ഷ ഒരുക്കുന്നതിനായി മൂന്നിൽ 300 എംഎം ഡിസ്‌ക് ബ്രേക്കും പിന്നിൽ 240 എംഎം ഡിസ്‌ക് ബ്രേക്കും വാഹനത്തിനുണ്ടാകും. ഡ്യുവൽ ചാനൽ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ഉണ്ട്.

നീളമുള്ള ഹാൻഡിൽ ബാർ, ഹാൻഡിലിൽ നിന്ന് ഉയർന്ന് നിൽക്കുന്ന ട്വിൻ പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റൗണ്ട് ഹെഡ് ലൈറ്റ്, ഒതുങ്ങിയ ടാങ്ക്, കട്ട് സീറ്റുകൾ, ബോഡിൽ നൽകിയിട്ടുള്ള ക്രോം ആവരണങ്ങൾ എന്നിവ പുതിയ മോഡലിനും ഉണ്ടാകും.

Top