ബെനെലി 502C ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

റ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനെലി 502Cയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ വിലയെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 10,000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാം. മാറ്റ് ബ്ലാക്ക്, മാറ്റ് കോഗ്‌നാക് റെഡ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ബൈക്ക് എത്തിയേക്കും.

നേക്കഡ് ബൈക്കുകളുടെ സങ്കര ഡിസൈന്‍ ആണ് ബെനെല്ലി 502Cയ്ക്ക് അര്‍ബന്‍ ക്രൂയ്‌സറിന്. വലിപ്പം കൂടിയ പെട്രോള്‍ ടാങ്ക്, താഴേക്ക് ഇറങ്ങി നില്‍ക്കുന്ന ഹെഡ്‌ലാംപ്, വണ്ണം കുറഞ്ഞ ടെയില്‍ അസംബ്ലി എന്നിവ ബെനെല്ലി 502Cയില്‍ നല്‍കിയിരിക്കുന്നു. ക്രമീകരിക്കാവുന്ന ക്ലച്ച് ലിവര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ട്വിന്‍-ബാരല്‍ എക്സ്ഹോസ്റ്റ് എന്നിവ ബെനെല്ലി 502Cയ്ക്കുണ്ട്. ബെനെല്ലി 502C നിര്‍മ്മിച്ചിരിക്കുന്നത് സ്റ്റീല്‍ ട്യൂബ് ട്രെല്ലിസ് ഫ്രെയിമിലാണ്.

500 സിസി, പാരലല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിന്‍ ആണ് ബെനെല്ലി 502Cയിലും ഇടം പിടിച്ചിരിക്കുന്നത്. ബെനെല്ലി TRK 502 അഡ്വഞ്ചര്‍ ബൈക്കിനെയും, സ്‌ക്രാംബ്ലര്‍ ബൈക്ക് ലിയോണ്‍സിനോ 500നെയും ചലിപ്പിക്കുന്നത് ഇതേ എന്‍ജിനാണ്. 8,500 ആര്‍പിഎമ്മില്‍ 46.8 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 46 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ നിര്‍മ്മിക്കുന്നത്.

ഈ എന്‍ജിന്‍ 6 സ്പീഡ് ഗിയര്‍ബോക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. സീറ്റിന്റെ ഉയരം 750 മില്ലിമീറ്ററാണ്, ഗ്രൗണ്ട് ക്ലിയറന്‍സ് 170 മില്ലീമീറ്റര്‍. 1,600 മില്ലിമീറ്റര്‍ നീളമുള്ള വീല്‍ബേസ് ബെനെല്ലി 502Cയ്ക്കുണ്ട്. ബൈക്കിന്റെ ഡെലിവറി ഉടന്‍ ആരംഭിക്കും എന്ന് ബെനെല്ലി വ്യക്തമാക്കിയിട്ടുണ്ട്.

 

Top