ബെനലിയുടെ പുതിയ താരം; ‘ടിഎന്‍ടി 200’ നെയ്ക്കഡ് സ്‌പോര്‍ട്‌സ് ബൈക്കിനെ അവതരിപ്പിച്ചു

റ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ബെനലി പുതിയ ടിഎന്‍ടി 200 നെയ്ക്കഡ് സ്‌പോര്‍ട്‌സ് ബൈക്കിനെ മിലാനില്‍ അവതരിപ്പിച്ചു.

2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ബെനലിയുടെ പുത്തന്‍ അവതാരം എത്തിയിരിക്കുന്നത്.
199.4 സിസി ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍സിലിണ്ടര്‍ എഞ്ചിനാണ് ബെനലി ടിഎന്‍ടി 200 ന്റെ കരുത്ത്.

9,500 rpmല്‍ 21.5 bhp കരുത്തും 7,000 rpmല്‍ 18 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുക്കിയിരിക്കുന്നത്.

25 bhp കരുത്തും 19.20 Nm torque ഉത്പാദിപ്പിക്കുന്നതാണ് ഡ്യൂക്ക് 200ന്റെ 199.5 സിസി സിംഗിള്‍സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍.

120 mm ട്രാവലോട് കൂടിയ അപ്‌സൈഡ്ഡൗണ്‍ ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും, 45 mm ട്രാവലോട് കൂടിയ പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് യൂണിറ്റ് റിയര്‍ എന്‍ഡിലും മോട്ടോര്‍സൈക്കിളില്‍ സസ്‌പെന്‍ഷന്‍ ഒരുക്കുമെന്നാണ് വിവരം.

13 ലിറ്ററാണ് ബെനലി ടിഎന്‍ടി 200 ന്റെ ഇന്ധനശേഷി. 164 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ ഭാരം. 17 ഇഞ്ച് ബ്ലാക് അലോയ് വീലുകളിലാണ് ബെനലി ടിഎന്‍ടി 200 എത്തുക.

ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്പ്ലിറ്റ് സീറ്റുകള്‍ എന്നിവ മോട്ടോര്‍സൈക്കിളിന്റെ മറ്റ് സവിശേഷതകളാണ്.

Top