ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് കാരണം ബെന്‍ സ്റ്റോക്:റോജര്‍ ബിന്നി

ധരംശാല: ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് കാരണം ബെന്‍ സ്റ്റോക്‌സെന്ന് ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ മുന്‍ താരവുമായ റോജര്‍ ബിന്നി. ബെന്‍ സ്റ്റോക്‌സിന്റേത് അഗ്രസീവ് ക്യാപ്റ്റന്‍സിയാണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ക്ഷമയോടെയും തന്ത്രപരമായും മത്സരത്തെ സമീപിക്കുന്നുവെന്നും റോജര്‍ ബിന്നി പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ പരമ്പര ഇംഗ്ലണ്ടിന് നഷ്‌പ്പെട്ടു കഴിഞ്ഞു. പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്. അഞ്ചാം ടെസ്റ്റിലെ രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയിലാണ്.ഇന്ത്യന്‍ സ്പിന്നര്‍മാരെ ക്ഷമയോടെ നേരിട്ട് വലിയ സ്‌കോര്‍ നേരിടണം. വിക്കറ്റ് വീഴുമ്പോള്‍ ആക്രമണ ബാറ്റിംഗ് പാടില്ല. രോഹിത് ക്ഷമയോടെ കാത്തിരുന്ന് അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിച്ചു. പിന്നെ അതേ തന്ത്രം തന്നെ ഇംഗ്ലണ്ട് ടീം പിന്തുടര്‍ന്നു. അഞ്ചാം ടെസ്റ്റില്‍ ഒന്നിന് 100 എന്ന നിലയില്‍ നിന്നും ഇംഗ്ലണ്ട് 218 റണ്‍സിന് ഓള്‍ ഔട്ടായി. സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാതിരുന്നതാണ് ഇതിന് കാരണമെന്നും റോജര്‍ ബിന്നി വ്യക്തമാക്കി.

Top