ബെന്‍ സ്റ്റോക്‌സ് മടങ്ങിവരുന്നു; ആഷസ് പരമ്പരയില്‍ കളിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

നീണ്ട ഇടവേളയ്ക്കു ശേഷം ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു. ഡിസംബറില്‍ ആരംഭിക്കുന്ന ആഷസ് പരമ്പരയില്‍ ബെന്‍ സ്റ്റോക്‌സ് കളിക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇന്ന് അറിയിച്ചു. ഐ.പി.എല്‍ 14-ാം സീസണിലെ ആദ്യ മത്സരത്തിനിടെ താരത്തിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

സഹതാരങ്ങളെ കാണാനും അവരുമൊത്ത് കളത്തിലിറങ്ങാനും കാത്തിരിക്കുകയാണെന്ന് സ്റ്റോക്ക്സ് പ്രതികരിച്ചു. മാനസികാരോഗ്യം കണക്കിലെടുത്താണ് താരം ക്രിക്കറ്റില്‍ നിന്ന് താത്കാലിക ഇടവേളയെടുത്തത്. പിന്നീട് വിരലിന് ശസ്ത്രക്രിയ നടത്തിയ താരം വിശ്രമത്തിലായിരുന്നു

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബെന്‍ സ്റ്റോക്‌സ് മാനസിക ആരോഗ്യം കണക്കിലെടുത്തുകൊണ്ട് ക്രിക്കറ്റില്‍ നിന്നും അനിശ്ചിതകാലത്തേക്ക് വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് നടന്ന ഐ പി എല്ലും ഇപ്പോള്‍ ഐസിസി ടി20 ലോകകപ്പും താരത്തിന് നഷ്ട്ടപെട്ടിരുന്നു.

” എന്റെ മാനസിക ക്ഷേമത്തിന് മുന്‍ഗണന നല്‍കാന്‍ എനിക്ക് ഒരു ഇടവേള ആവശ്യമായിരുന്നു. എന്റെ വിരലിലെ പരിക്ക് മാറാനും ഈ ഇടവേള എനിക്ക് ഉപകരിച്ചു. എന്റെ സഹതാരങ്ങളെ കാണാനും അവര്‍ക്കൊപ്പം കളിക്കളത്തിലിറങ്ങാനും ഞാന്‍ കാത്തിരിക്കുകയാണ്. ഓസ്‌ട്രേലിയ്ക്ക് പോകാന്‍ ഞാന്‍ തയ്യാറാണ്. ‘ ബെന്‍ സ്റ്റോക്‌സ് പറഞ്ഞു.

 

Top