ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെന്‍ സ്‌റ്റോക്‌സിന്റെ പിതാവ് അന്തരിച്ചു

ക്രൈസ്റ്റ്ചര്‍ച്ച് : ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിൻ്റെ പിതാവ് ജെഡ് സ്റ്റോക്സ് അന്തരിച്ചു. 65 വയസ്സായിരുന്നു. മസ്തിഷ്ക ക്യാൻസർ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ബെൻ സ്റ്റോക്സിൻ്റെ ഐപിഎൽ ക്ലബായ രാജസ്ഥാൻ റോയൽസ് ജെഡിന് ആദരാഞ്ജലി അർപ്പിച്ചു. ന്യൂസീലന്‍ഡുകാരനായ ജെഡ് സ്റ്റോക്സ് റഗ്ബി താരവും പരിശീലകനുമായിരുന്നു.

ജെഡിൻ്റെ മരണവിവരം അദ്ദേഹത്തിൻ്റെ മുൻ ക്ലബ് വർക്കിംഗ്ടൺ ടൗൺ ആണ് പുറത്തുവിട്ടത്. 1982-83 കാലഘട്ടത്തിൽ ക്ലബിൽ കളിച്ച അദ്ദേഹം 2003ൽ ക്ലബിനെ പരിശീലിപ്പിച്ചിരുന്നു. ആ സമയത്താണ് കുട്ടിയായിരുന്ന ബെൻ സ്റ്റോക്സുമായി കുടുംബം ന്യൂസീലൻഡിൽ നിന്ന് ഇംഗ്ലണ്ടിലെ കുംബ്രിയയിലേക്ക് താമസം മാറിയത്. ബെൻ സ്റ്റോക്സ് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പിതാവിൻ്റെ വിയോഗവിവരം അറിയിച്ചിട്ടുണ്ട്.

Top