പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്

ദുബായ്: ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. ലോക ക്രിക്കറ്റിലെ ഏറ്റവും കേമനായി തെരഞ്ഞടുത്തതും സ്റ്റോക്സിനെ തന്നെയാണ്.

2019-ല്‍ ഇംഗ്ലണ്ടിനു വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് താരത്തെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയെയാണ് തെരഞ്ഞെടുത്തത്.

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് വിരാട് കോഹ്‌ലിക്കാണ് ലഭിച്ചത്. എന്നാല്‍ ടി20യിലെ മികച്ച പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ് ഇന്ത്യന്‍ പേസര്‍ ദീപക് ചഹറിനാണ് ലഭിച്ചത്.

Top