വിരമിക്കൽ പ്രഖ്യാപനത്തിൽ വ്യക്തത വരുത്തി ബെൻ സ്റ്റോക്‌സ്

കദിനത്തിൽ നിന്ന് വിരമിക്കാനുള്ള ബെൻ സ്റ്റേക്കിന്റെ തീരുമാനത്തെ അത്ര സുഖകരമായല്ല ആരാധകർ സ്വീകരിച്ചത്. 31-ാം വയസിലെ ഈ പിന്മാറ്റത്തിനു പിന്നിൽ ഇംഗ്ലണ്ട് ടീമിന്റെ വിശ്രമമില്ലാത്ത ഷെഡ്യൂളുകളാണെന്നും പിന്നാലെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ വ്യക്തത വരുത്തുകയാണ് ബെൻ സ്റ്റോക്സ്.

ക്രിക്കറ്റ് താരങ്ങളെ കാറുകളെപ്പോലെ പരിഗണിക്കരുതെന്നാണ് ബെന്‍സ്റ്റേക്സ് പറയുന്നത്. ‘കുറച്ച് ഇന്ധനം നിറച്ചാല്‍ ഓടിക്കൊള്ളുമെന്ന് വിചാരിക്കുന്നത് ശരിയല്ല. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ക്ക് കാര്യങ്ങള്‍ കഠിനമാണ്. തുടര്‍ച്ചയായ മത്സരങ്ങള്‍മൂലം ക്ഷീണിതരാവുന്നു, സമ്മര്‍ദമുണ്ടാവുന്നു. കളിക്കാന്‍ കഴിയുന്നതിന്റെ പരമാവധി കളിക്കുകതന്നെ വേണം. പക്ഷേ, അതിന് സാധിക്കാത്തവിധമുള്ള കലണ്ടര്‍ ആണെങ്കിലോ? അത് നല്ല കാര്യമല്ല – സ്റ്റോക്സ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് ബെൻസ്റ്റേക്‌സ് ഏകദിനം മതിയക്കിയത്. നിലവിൽ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകനാണ് സ്റ്റോക്‌സ്. ഐപിഎൽ ഉൾപ്പടെ വിവിധ ടൂർണമെന്റുകളിലും സ്റ്റോക്‌സ് കളിക്കുന്നുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ തിരക്കുള്ള ഷെഡ്യൂളിനെതിരെ നാസർ ഹുസൈൻ ഉൾപ്പെടെയുള്ള മുൻ താരങ്ങൾ രംഗത്ത് എത്തിയിരുന്നു.

Top