രോഹിത് ശര്‍മ്മയേക്കാള്‍ നേതൃമികവ് ബെന്‍ സ്റ്റോക്‌സിന്: സ്പിന്നര്‍ ഗ്രെയിം സ്വാന്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ശേഷം ഇന്ത്യ ശക്തമായി തിരിച്ചുവന്നു. 4-1നാണ് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. എങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയേക്കാള്‍ നേതൃമികവ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനെന്ന് പറയുകയാണ് ഇംഗ്ലീഷ് മുന്‍ സ്പിന്നര്‍ ഗ്രെയിം സ്വാന്‍.

ബാസ്‌ബോള്‍ പൂര്‍ണ രീതിയില്‍ പരാജയമല്ല. ആദ്യ ടെസ്റ്റില്‍ ഒലി പോപ്പ് 190 റണ്‍സടിച്ചത് ബാസ്‌ബോള്‍ പ്രതിഫലനമാണ്. ഇംഗ്ലണ്ട് പരാജയപ്പെട്ടെങ്കിലും ഈ പരമ്പരയ്ക്ക് ആരാധക പിന്തുണയുണ്ടായി. അതിന് കാരണം ബാസ്‌ബോളിന് ലഭിച്ച പ്രചാരാണമാണെന്നും ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ വ്യക്തമാക്കി.

രോഹിത് ശര്‍മ്മ മികച്ച നായകനെന്നതില്‍ തനിക്ക് സംശയമൊന്നുമില്ല. എങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന് കരുത്തായത് മികച്ച ബൗളിംഗ് നിരയാണ്. ഈ തോല്‍വികൊണ്ട് സ്റ്റോക്‌സിന്റെ ക്യാപ്റ്റന്‍സി മോശമെന്ന് പറയാന്‍ കഴിയില്ല. ഇംഗ്ലണ്ട് ഈ പരമ്പരയില്‍ നിരുപാധികം കീഴടങ്ങിയതല്ല. എങ്കിലും ഒരല്‍പ്പം കൂടി ധൈര്യം ഇന്ത്യയില്‍ കളിക്കുമ്പോള്‍ ഇംഗ്ലണ്ട് ടീമിന് ഉണ്ടാകണമായിരുന്നു.

Top