പാണ്ഡ്യ കഴിവുള്ള താരം തന്നെ, എന്നാല്‍ മികച്ച ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് :ഹോഗ്

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് ഹാര്‍ദിക് പാണ്ഡ്യ.എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയേക്കാള്‍ മികച്ച ഓള്‍റൌണ്ടര്‍ ഉണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ് പറയുന്നത്. ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്‌സിന്റെ പേരാണ് ഹോഗ് പറയുന്നത്. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിനായിരുന്നു മുന്‍താരത്തിന്റെ മറുപടി.

പാണ്ഡ്യ കഴിവുള്ള താരമാണെന്നും എന്നാല്‍ തന്റെ ലോക ഇലവനില്‍ ഇടംപിടിക്കാനുള്ള അന്താരാഷ്ട്ര മത്സരം പരിചയം സ്റ്റോക്‌സുമായി താരതമ്യം ചെയ്യുമ്പോള്‍ താരത്തിനില്ല എന്ന് ഹോഗ് വിലയിരുത്തുന്നു.

പരിക്കുമൂലം ആറ് മാസത്തിലേറെയായി ഇന്ത്യന്‍ ജഴ്‌സിയണിയാത്ത ഹാര്‍ദിക് പാണ്ഡ്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചതെങ്കിലും കൊവിഡ് 19 കാരണം മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു. പേസ് ബൌളിംഗും വെടിക്കെട്ട് ബാറ്റിംഗുമാണ് പാണ്ഡ്യയുടെ കരുത്ത്. അടുത്തിടെ ഡി വൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റില്‍ ബാറ്റിംഗ് വെടിക്കെട്ട് തന്നെയാണ് പാണ്ഡ്യ കാഴ്ചവെച്ചിരുന്നത്.

Top