താരം വില്യംസണ്‍ തന്നെ; അദ്ദേഹം തന്നേക്കാള്‍ കേമനെന്ന് ബെന്‍ സ്റ്റോക്സ്

ന്യൂസിലാന്‍ഡര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരത്തിന് തന്നേക്കാള്‍ അര്‍ഹന്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ എന്ന് ബെന്‍ സ്റ്റോക്സ്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ബെന്‍ സ്റ്റോക്സും ന്യൂസിലാന്‍ഡിനെ ഫൈനല്‍ വരെ എത്തിച്ച് ലോകകപ്പിലെ താരമായ വില്യംസണും പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട രണ്ട് താരങ്ങളാണ്.

ന്യൂസിലാന്‍ഡില്‍ ജനിച്ച താരമാണ് ബെന്‍ സ്റ്റോക്സ്. പിന്നീടാണ് ഇംഗ്ലണ്ട് ടീമിലേക്ക് എത്തിയത്. ന്യൂസിലാന്‍ഡില്‍ ജനിച്ച താരമായതിനാലാണ് സ്റ്റോക്സിനെയും ‘ന്യൂസിലാന്‍ഡര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തത്. എന്നാല്‍, തന്നേക്കാള്‍ യോഗ്യന്‍ വില്യംസണ്‍ തന്നെയാണെന്ന് സ്റ്റോക്സ് തുറന്നു പറഞ്ഞിരിക്കുകയാണ്.

Top