‘ബേലൂര്‍ മഗ്‌ന ദൗത്യം ദുഷ്‌കരം;കേരളത്തിലേക്ക് വന്നാലെ മയക്കുവെടി വെക്കാനാകൂ’:ഡിഎഫ്ഒ

മാനന്തവാടി: ബേലൂര്‍ മഗ്‌ന ദൗത്യം ദുഷ്‌ക്കരമെന്ന് വയനാട് നോര്‍ത്ത് ഡിഎഫ് ഒ മാര്‍ട്ടിന്‍ ലോവല്‍ പറയുന്നു. കേരള അതിര്‍ത്തിയില്‍ നിന്ന് മൂന്നര കിലോ മീറ്റര്‍ അകത്താണ് ആന ഇപ്പോഴുള്ളത്. കേരളത്തിലേക്ക് വന്നാലെ മയക്കുവെടി വെക്കാന്‍ കഴിയൂ. തന്ത്രശാലിയായ ആനയാണ് ബേലൂര്‍ മഗ്‌നയെന്നും പൊന്തക്കാടുകളിലാണ് ഒളിച്ചിരിക്കുന്നതെന്നും രാത്രികാലങ്ങളിലാണ് കൂടുതല്‍ സഞ്ചരിക്കുന്നതെന്നും ഡിഎഫ്ഒ പറയുന്നു.

ബേലൂര്‍ മഗ്‌നക്കൊപ്പം ഉണ്ടായിരുന്ന മോഴ ആന ഇപ്പോഴില്ലെന്നും വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ വ്യക്തമാക്കി. സഞ്ചരിക്കുന്ന സമയത്ത് വേഗത്തില്‍ സഞ്ചരിക്കും. ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ട്. നൈറ്റ് പട്രോളിങ് നടത്തുന്നുണ്ടെന്നും ഡിഎഫ്ഒ പറഞ്ഞു.കര്‍ണാടക അതിര്‍ത്തിയില്‍ നില്‍ക്കുന്നത് സുരക്ഷിതം ആണെന്ന് പറയാനാകില്ല. കേരള അതിര്‍ത്തിയിലേക്ക് ആന തിരിച്ചു വരാന്‍ സാധ്യതയുണ്ട്.

Top