‘ബേലൂര്‍ മഗ്ന’വീണ്ടും ജനവാസമേഖലയിൽ; ചാലിഗദ്ദയിൽ പൊലീസ് സംഘം

ന്നു രാവിലെ മാനന്തവാടിയില്‍ യുവാവിനെ ചവിട്ടിക്കൊന്ന ‘ബേലൂര്‍ മഗ്ന’ എന്ന കാട്ടാന വീണ്ടും ജനവാസമേഖലയിലെത്തി. ചാലിഗദ്ദയിൽനിന്നു റേഡിയോ കോളർ സിഗ്നൽ കിട്ടിത്തുടങ്ങി. വനംവകുപ്പിന്റെ ആന്റിനയുടെ 150 മീറ്റർ പരിധിയിലാണ് ആനയുള്ളത്. യുവാവിനെ ആക്രമിച്ച സ്ഥലത്തിനു സമീപമാണ് നിലവിൽ ആന. ഇവിടേയ്ക്കു കൂടുതൽ പൊലീസ് സംഘമെത്തി.

വെളിച്ചക്കുറവ് മൂലം ആനയെ ഇന്നു മയക്കുവെടി വയ്ക്കില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ആനയെ പിടിക്കാനുള്ള ദൗത്യത്തിനായി നാല് കുങ്കിയാനകളെ എത്തിക്കും. വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ മോഴയാനകളെയാണ് എത്തിക്കുന്നത്. ഭരതും സൂര്യയും കുടുവാ ദ്വീപിലെത്തി. വെടിവച്ച ശേഷം വനമേഖലയില്‍ തുറന്നുവിടും. മുത്തങ്ങ ക്യാംപിലേക്കു മാറ്റാനാണ് ശ്രമം.

Top