ബെല്ലി ഇനി തമിഴ്‌നാട്ടിലെ ആദ്യ വനിതാ പാപ്പാന്‍; ഉത്തരവ് മുഖ്യമന്ത്രി കൈമാറി

ചെന്നൈ: ഓസ്‌കര്‍ പുരസ്‌കാരം നേടിയതിലൂടെ ശ്രദ്ധേയമായ ഇന്ത്യന്‍ ഡോക്യുമെന്ററി ചിത്രം ദ എലിഫന്റ് വിസ്പറേഴ്‌സിലെ ആന പരിപാലക വി.ബെല്ലിക്ക് പുതിയ നേട്ടം. തമിഴ്‌നാട്ടിലെ ആദ്യ വനിതാ പാപ്പാനാണ് ഇനി മുതല്‍ ബെല്ലി. ബെല്ലിയെ ഈ ചുമതലയില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ബുധനാഴ്ച തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കൈമാറി. മുതുമല ടൈഗര്‍ റിസര്‍വിലെ തെപ്പക്കാട് എലിഫന്റ് ക്യാമ്പിലാണ് ബെല്ലിയുടെ നിയമനം.

നീലഗിരി മുതുമല കടുവസങ്കേതത്തിലെ ആനപ്പാപ്പാനായി ബെല്ലിക്ക് സ്ഥിര നിയമനം നല്‍കിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. ചെന്നൈയിലെ സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ബെല്ലിക്ക് നിയമന ഉത്തരവ് കൈമാറി. ആനപ്പാപ്പാന്‍ ആയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബെല്ലി പറഞ്ഞു. പുതിയ ചുമതലയിലൂടെ നിരവധി ആനകളെ ബെല്ലിക്ക് സംരക്ഷിക്കേണ്ടതായി വരും. എന്നാല്‍ തന്റെ ഹൃദയം എപ്പോഴും ആനക്കുട്ടികള്‍ക്കൊപ്പമായിരിക്കും എന്നാണ് അവര്‍ പറയുന്നത്. ആനക്കൂട്ടം ഉപേക്ഷിച്ചുപോയ ബൊമ്മി, രഘു എന്നീ ആനകള്‍ക്കാണ് ബെല്ലിയും ബൊമ്മനും സംരക്ഷണം ഒരുക്കിയത്. ആനകളുമായുള്ള ഈ ദമ്പതികളുടെ അപൂര്‍ ബന്ധത്തെ ആസ്പദമാക്കി ഒരുക്കിയ ദി എലിഫന്റ് വിസ്പറേഴ്‌സിന് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഇതോടെയാണ് ബൊമ്മയും ബെല്ലിയും രാജ്യത്തിനു തന്നെ അഭിമാനമായത്.

Top