സ്വപ്നയ്ക്കും ഷാജ് കിരണിനുമെതിരെ ഹർജി നൽകി ബിലിവേഴ്സ് ചർച്ച്

പത്തനംതിട്ട: സ്വപ്ന സുരേഷിനും ഷാജ് കിരണിനുമെതിരെ ബിലീവേഴ്‌സ് ചർച്ച് കോടതിയിൽ മാനനഷ്ടത്തിന് ഹർജി നൽകി. തിരുവല്ല ഒന്നാം ക്ലാസ് ജുഢീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്. ഇരുവരുടേയും പ്രസ്താവനകൾ സഭയ്ക്ക് അപകീർത്തിയുണ്ടാക്കിയെന്ന് പരാതിയിൽ പറയുന്നു. വെളിപ്പെടുത്തലിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് അമേരിക്കയിലേക്കാണ് പോവുന്നതെന്ന് ഷാജ് കിരൺ പറഞ്ഞതായി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ബിലിവേഴ്‌സ് ചർച്ച് വഴിയാണ് ഈ ഫണ്ട് പോവുന്നത്. അതുകൊണ്ടാണ് ചർച്ചിന്റെ എഫ്‌സിആർഎ റദ്ദായതെന്നും ഷാജ് കിരൺ പറഞ്ഞതായി സ്വപ്‌ന പറഞ്ഞു.

Top