കൊറോണ ബാധിതര്‍ക്ക് ധനസഹായവുമായി ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്‌

ബെല്‍ഗ്രേഡ്: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ധനസഹായവുമായി നിരവധിപേരാണ് എത്തുന്നത്. കായിക മേഖലയില്‍ നിന്ന് റോജര്‍ ഫെഡറര്‍ കഴിഞ്ഞ ദിവസം കൊറോണ ബാധിതര്‍ക്ക് ധനസഹായവുമായി എത്തിയിരുന്നു. അതിന് പിന്നാലെ ഇപ്പോഴിതാ സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചാണ് ധനസഹായവുമായി എത്തിയിരിക്കുന്നത്.

ഒരു ദശലക്ഷം യൂറോ (ഒമ്പത് കോടിയോളം രൂപ) ആണ് വെന്റിലേറ്ററുകള്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനായി ജോക്കോവിച്ച് സെര്‍ബിയക്ക് നല്‍കുന്നത്.

താരം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ ടെന്നീസ് സീസണില്‍ കുടുബവുമൊത്ത് ചെലവഴിക്കാന്‍ ലഭിച്ച സമയം ആസ്വദിക്കുകയാണെന്നും ജോക്കോ പറഞ്ഞു. അതേസമയം സെര്‍ബിയയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളും മറ്റും അയച്ചതിന് ചൈനയ്ക്ക് താരം നന്ദിയും അറിയിച്ചു.

Top