Belgium train crash leaves three dead and dozens injured

ബ്രസല്‍സ്: കിഴക്കന്‍ ബെല്‍ജിയമില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും നാല്‍പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഉയര്‍ന്ന വേഗതയില്‍ വരികയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ അതേ ട്രാക്കില്‍ സഞ്ചരിച്ച ഗുഡ്‌സ് ട്രെയിനിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു എന്ന് ബെല്‍ജിയം റെയില്‍വേ അധികൃതര്‍ അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിനിന്റെ ആറു ബോഗികളില്‍ രണ്ടെണ്ണം പാളംതെറ്റിയിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് ബോഗിക്കുള്ളിലായ യാത്രക്കാരെ ഫയര്‍ ഫോഴ്‌സും പൊലീസും എത്തിയാണ് രക്ഷപ്പെടുത്തിയത്. അപകടം നടക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

ഇപ്പോള്‍ അപകടത്തില്‍പ്പെട്ടവരെ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണ. അപകടം ഉണ്ടാകാനുള്ള കാരണം ഉടന്‍ തന്നെ കണ്ടെത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Top