ബെല്‍ജിയത്തിന്റെ സ്റ്റാര്‍ ഫോര്‍വേഡര്‍ ‘ടെസ’ ഇനി മാഞ്ചസ്റ്ററിനു സ്വന്തം

tessa

ബെല്‍ജിയത്തിന്റെ സ്റ്റാര്‍ ഫോര്‍വേഡര്‍ ടെസ വുള്ളര്‍ട് ഇനി മാഞ്ചസ്റ്ററിന് വേണ്ടി ബൂട്ട് കെട്ടും. ജര്‍മ്മന്‍ ക്ലബായ വോള്‍വ്‌സ്ബര്‍ഗില്‍ നിന്നാണ് ടെസ്സ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തുന്നത്. പുതിയ സീസണ് വേണ്ടിയാണ് ഈ വന്‍ സൈനിംഗ് സിറ്റി വനിതാ ടീം ചെയ്തത്.

2015 മുതല്‍ വോള്‍വ്‌സ്ബര്‍ഗിനൊപ്പമായിരുന്ന ടെസ്സ കഴിഞ്ഞ സീസണില്‍ വോള്‍വ്‌സിനൊപ്പം ജര്‍മ്മന്‍ കപ്പും നേടിരുന്നു. വോള്‍വ്‌സിനൊപ്പം 4 കിരീടങ്ങള്‍ താരം നേടിയിട്ടുണ്ട്. ബെല്‍ജിയത്തിന്റെ എക്കാലത്തെയും മികച്ച ടോപ്പ് സ്‌കോററുമാണ് ടെസ്സ. ഇതുവരെ 37 ഗോളുകള്‍ ടെസ്സ രാജ്യത്തിന് വേണ്ടി നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും താരം എത്തിയിരുന്നു.

Top