ക്വാര്‍ട്ടറില്‍ ബ്രസീലിനോട് തോല്‍ക്കുന്നതായിരുന്നു നല്ലത്; ബെല്‍ജിയം ഗോള്‍കീപ്പര്‍

thibaut

മോസ്‌കോ: ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിന്റെ പ്രകടനം മോശമായിരുന്നെന്ന് ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൂട്ട് കുര്‍ട്ടോയ്‌സ്. അമിത പ്രതിരോധത്തിലൂന്നി കളിച്ച ഫ്രാന്‍സ് നല്ല ഫുട്‌ബോള്‍ കളിച്ചില്ലെന്ന് കുര്‍ട്ടോയിസ് പറഞ്ഞു. ലോകകപ്പ് മത്സര്തതില്‍ നിന്നും പുറത്തായതുനു ശേഷം പ്രതികരിക്കുകയായിരുന്നു കുര്‍ട്ടോയിസ്.

‘ഒരു സ്‌ട്രൈക്കര്‍ തന്റെ ഗോള്‍ പോസ്റ്റിന് തൊട്ടുമുന്നില്‍ മാത്രം കളിക്കുന്നത് താന്‍ ആദ്യമായാണ് കാണുന്നതെന്ന് കുര്‍ട്ടോയിസ് പരിഹസിച്ചു. ഫ്രാന്‍സിന് അങ്ങിനെ കളിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, അത് നല്ല ഫുട്‌ബോള്‍ അല്ല. ഇതിലും നല്ലത് ബ്രസീലിനോട് ക്വാര്‍ട്ടറില്‍ തോല്‍ക്കുന്നതായിരുന്നെന്നും താരം പറഞ്ഞു’.Related posts

Back to top