ഫെല്ലെയിനി ബൂട്ടഴിക്കുന്നു; ഇനി ബെല്‍ജിയം ജേഴ്‌സിയിലിറങ്ങില്ല

ബെല്‍ജിയം സൂപ്പര്‍ താരമായ മൗറെയിന്‍ ഫെല്ലെയ്‌നി ബൂട്ടഴിക്കുന്നു. താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നുവെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. 31 വയസ് മാത്രമുള്ളപ്പോഴാണ് ദേശീയ ടീമിനായി ഇനി ബൂട്ടുകെട്ടില്ല എന്ന ഫെല്ലെയിനിയുടെ വിവാദ തീരുമാനം. അതേസമയം നിലവില്‍ ചൈനീസ് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഫെല്ലയിനി ക്ലബ് തലത്തില്‍ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

വിരമിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് എനിക്ക് തോന്നുന്നു. ബെല്‍ജിയം ദേശീയ ടീമിന്റെ വിജയക്കുതിപ്പ് തുടരാന്‍ അടുത്ത തലമുറയ്ക്ക് സാധിക്കട്ടെ, ദേശീയ ടീമിനൊപ്പം ഒട്ടേറെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ലഭിച്ചതില്‍ സന്തോഷം, ഫെല്ലെയിനി പറഞ്ഞു. ഇക്കഴിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയം മൂന്നാം സ്ഥാനം കൈവരിച്ചതില്‍ ഫെല്ലെയിനിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. പ്രത്യേകിച്ച്, പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനെതിരായ മത്സരത്തില്‍

മൊറോക്കോയ്ക്ക് വേണ്ടിയും കളിക്കാന്‍ അവസരമുണ്ടായിട്ടും ബെല്‍ജിയം തിരഞ്ഞെടുത്ത ഫെല്ലെയിനിയുടെ അരങ്ങേറ്റം 2007ലായിരുന്നു. തുടര്‍ന്നിതുവരെ 87 മത്സരങ്ങളില്‍ ബെല്‍ജിയം ജേഴ്‌സിയണിഞ്ഞ ഫെല്ലെയിനി 18 ഗോളുകളും നേടിയിട്ടുണ്ട്

Top