റഷ്യയെ തകര്‍ത്ത് ബെല്‍ജിയം; ഗോളുകള്‍ എറിക്‌സണ് സമര്‍പ്പിച്ച് ലൂക്കാക്കു

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: യുവേഫ യൂറോക്കപ്പില്‍ ഉജ്വല തുടക്കവുമായി ബല്‍ജിയം. ക്രിസ്റ്റിയന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഡെന്‍മാര്‍ക്ക്-ഫിന്‍ലാന്‍ഡ് മത്സരം, നീണ്ടനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പുനരാരംഭിച്ചപ്പോള്‍ വിജയം കന്നി പോരാട്ടത്തിനെത്തിയ ഫിന്‍ലന്‍ഡുകാര്‍ക്കൊപ്പം.

ഗോള്‍ നേടാന്‍ ഡെന്മാര്‍ക്ക് ടീമിനായില്ലെങ്കിലും ഇന്റര്‍ മിലാന്‍ ക്ലബ്ബിലെ സഹതാരം റൊമേലു ലുക്കാകു രണ്ട് ഗോളുകളാണ് ലുക്കാകു നേടിയത്. റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴ്‌പ്പെടുത്തി. ലുക്കാകുവിന്റെ ഇരട്ടഗോളില്‍, ഫിഫ റാങ്കിങ്ങിലെ ഒന്നാമന്മാരായ ബല്‍ജിയം യൂറോയിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ റഷ്യയെ 3-0നു തകര്‍ത്തു. ഇരട്ട ഗോളുകളുമായി സൂപ്പര്‍ താരം റൊമേലു ലൂക്കാക്കു തിളങ്ങി.

ആദ്യഗോള്‍ നേടിയതിനു പിന്നാലെ ക്യാമറയ്ക്കടുത്തേക്ക് ഓടിയെത്തിയ ലുക്കാകു ഉച്ചത്തില്‍ പറഞ്ഞു. ക്രിസ്, ഐ ലവ് യൂ. തോമസ് മ്യൂനിയറാണ് മറ്റൊരു സ്‌കോറര്‍. 34ാം മിനുറ്റിലാണ് മ്യൂനിയറിന്റെ ഗോള്‍ പിറന്നത്.

Top