Belgian woman molested by Ola cab driver in Delhi

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ബെല്‍ജിയന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒല കാബ് ഡ്രൈവര്‍ അറസ്റ്റില്‍. ഗുഡ്ഗാവില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് 23 കാരിയായ യുവതിയെ ഓല കാബ് ഡ്രൈവര്‍ ലൈംഗീകമായി പീഡിപ്പിച്ചതെന്ന് പൊലീസില്‍ മൊഴി നല്‍കി. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

യാത്രയ്ക്കിടെ പിന്‍സീറ്റിലിരുന്ന യുവതിയോട് ഡ്രൈവര്‍ മുന്നോട്ട് വന്നിരിക്കാനും ആവശ്യപ്പെട്ടു. കാറിലെ ജിപിഎസ് സംവിധാനം തകരാറിലായതിനാല്‍ പോകേണ്ട് വഴി പറഞ്ഞു തരണമെന്നായിരുന്നു ഇയാളുടെ ആവശ്യം.

ഇതു പ്രകാരം മുന്‍സീറ്റിലെത്തിയ യുവതിയെ ഇയാള്‍ ബലമായി പിടിച്ചുവച്ച് ചുംബിക്കാന്‍ ശ്രമിച്ചുവെന്നും യുവതിയുടെ ഫോണ്‍ ഇയാള്‍ ബലമായി കൈക്കലാക്കുകയും ചെയ്തുവെന്നാണ് പരാതി.

പീഡനത്തിനെതിരെ പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയ ഡ്രൈവര്‍ യുവതിയെ ഗോവിന്ദപുരിയില്‍ ഇറക്കിവിട്ടവെന്നും പരാതിയില്‍ പറയുന്നു.

പിന്നീട് യുവതി നല്‍കിയ പരാതിയിന്മേല്‍ ഓല ടാക്‌സി സര്‍വ്വീസിലെ രാജ് സിംഗ് എന്നായാളാണ് ഇതെന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തി.

ആരോപണ വിധേയനയ കാബ് ഡ്രൈവറെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി ഒല വക്താക്കള്‍ അറിയിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ തങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും കസ്റ്റമേഴ്‌സിന്റെ സംരക്ഷണത്തിനായുള്ള എല്ലാവിധ നടപടികളും കൈക്കൊള്ളുമെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമന്നെും ഒല വക്താക്കള്‍ അറിയിച്ചു.

Top