Belgian Supermarket Evacuated Over Presence Of Armed Man

ഷെട്‌ലിന്വോ: ബെല്‍ജിയത്തിലെ ഷെട്‌ലിന്വോയില്‍ കോറാ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെടിവയ്പ്പ്.

മോഷ്ടാക്കള്‍ വെടിയുയര്‍ത്തിയതിനെ തുടര്‍ന്ന് ഷോപ്പിംഗ് മാളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല.

ആയുധ ധാരികളായ മോഷ്ടാക്കള്‍ ജ്വല്ലറിയില്‍ നടത്തിയ കവര്‍ച്ചയ്ക്കിടെയായിരുന്ന വെടിവെപ്പ് നടന്നത്.

വെടിയൊച്ച കേട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആളുകളെ ഒഴിപ്പിച്ചതിന് ശേഷം മാള്‍ പൂട്ടുകയായിരുന്നു.

മോഷണ സംഘത്തില്‍ നിരവധി ആയുധ ധാരികളുണ്ടായിരുന്നുവെന്ന് പൊലീസ് കമ്മീഷണര്‍ എറിക് ദെബ്രാബന്‍ഡര്‍ പറഞ്ഞു.

മാസങ്ങള്‍ക്ക് മുമ്പ് ബ്രസല്‍സ് വിമാനത്താവളത്തില്‍ നടന്ന ഇരട്ട സ്‌ഫോടനത്തെ തുടര്‍ന്ന് ബെല്‍ജിയം അതീവ ജാഗ്രതയിലാണ്.

ബ്രസല്‍സ് വിമാനത്താവളത്തിലും മെട്രോ സറ്റേഷനിലും നടന്ന സ്‌ഫോടനത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്.

Top