ബെല്‍ജിയന്‍ ആണവ പ്ലാന്റില്‍ ചോര്‍ച്ച; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

nuclear

ബ്രസല്‍സ്: ബെല്‍ജിയന്‍ ആണവ പ്ലാന്റില്‍ ചോര്‍ച്ച. പ്ലാന്റിന്റെ അറ്റകുറ്റപണികള്‍ നടക്കുന്നതിനിടെയാണ് ചോര്‍ച്ചയുണ്ടായതെന്നാണ് വിവരം. ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനിലെ ആണവ റിയാക്ടറിന്റെ കൂളിംഗ് സംവിധാനത്തിലാണ് ചോര്‍ച്ചയുണ്ടായതെന്നാണ് വിവരം.

റേഡിയഷേന്‍ ലെവല്‍ വര്‍ധിച്ചതാണ് ചോര്‍ച്ചയുണ്ടാകാന്‍ പ്രധാന കാരണമെന്ന് അറ്റകുറ്റപണികള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അതേസമയം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top