ബേക്കല്‍ കോട്ടയിലെ ഭിത്തിയിടിഞ്ഞു; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

ഉദുമ: ബേക്കല്‍ കോട്ടയില്‍ കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം. കോട്ടയുടെ പ്രവേശനകവാടത്തിന്റെ കിഴക്കുഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണകേന്ദ്രത്തിന്റെ ഭിത്തി കഴിഞ്ഞരാത്രിയിലെ മഴയില്‍ ഇടിഞ്ഞു.

നൂറുകണക്കിന് ചെങ്കല്ല് അടുക്കി നൂറ്റാണ്ടുകള്‍മുന്‍പ് കെട്ടിയുയര്‍ത്തിയ നിരീക്ഷണകേന്ദ്രത്തിന്റെ പുറത്തെ ഭിത്തിയാണ് ഇടിഞ്ഞത്. ഇതിനു മുകളിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) നിരോധിച്ചു.

Top