ബെയ്‌റൂട്ട് സ്‌ഫോടനം; മേഖലയില്‍ റേഡിയേഷന്‍ ഇല്ലെന്ന് ഐഎഇഎ മിഷന്‍

ബെയ്‌റൂട്ട്: ലിബിയന്‍ തലസ്ഥാനമായ ബെയ്‌റൂട്ട് സ്‌ഫോടനത്തിന് ശേഷം മേഖലയില്‍ റേഡിയേഷന്‍ വര്‍ധനവ് ഇല്ലെന്ന് അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി. സെപ്റ്റംബര്‍ പകുതിയോടെയായിരുന്നു ഐഎഎംഇഎ സംഘം മേഖലയില്‍ പരിശോധന നടത്തിയത്. ഓഗസ്റ്റ് 4ന് ബെയ്‌റൂത്ത് തുറമുഖത്ത് ഉണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് അടിയന്തര പ്രതിരോധ നടപടികളെ പിന്തുണയ്ക്കാന്‍ ഐഎഇഎ ദൗത്യ സംഘത്തോട് ലെബനീസ് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

സെപ്റ്റംബര്‍ 14 മുതല്‍ 18 വരെ നടത്തിയ പരിശോധനയില്‍ ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള നാല് വിദഗ്ധരും നാല് ഐഎഇഎ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. ആണവ സുരക്ഷ, മറ്റ് സുരക്ഷാ കാര്യങ്ങള്‍ എന്നിവയ്ക്കുള്ള പ്രത്യേക നിര്‍ദേശം സംഘം കൈമാറി. റേഡിയേഷന്‍ സര്‍വേകളില്‍ അസാധാരണമായ റേഡിയേഷന്‍ നിലകളൊന്നും കണ്ടെത്തിയില്ലെന്നും സ്വാഭാവിക പശ്ചാത്തല വികിരണം മാത്രമാണ് ഉള്ളതെന്നുമാണ് ലെബനന്‍ ആറ്റോമിക് എനര്‍ജി കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഐഎഎംഇഎ വ്യക്തമാക്കുന്നത്.

റേഡിയോ ആക്ടീവ് വസ്തുക്കളിലും ഉറവിടങ്ങളിലും സ്‌ഫോടനത്തിന്റെ ആഘാതം ഐഎഇഎ സംഘം വിലയിരുത്തി. രണ്ട് ആശുപത്രികളിലെ റേഡിയോ ആക്ടീവ് സ്രോതസ്സുകള്‍ സുരക്ഷിതമാണെന്ന് സംഘം സ്ഥിരീകരിച്ചു. ന്യൂക്ലിയര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സ്‌ക്രാപ്പിയാര്‍ഡുകള്‍, ആശുപത്രികള്‍, തുറമുഖം എന്നിവിടങ്ങളില്‍ ചില നടപടികള്‍ കൈക്കൊള്ളാന്‍ ടീം ശുപാര്‍ശ ചെയ്തു.

Top