ചൈനയില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ്; 2 പേര്‍ മരിച്ചു,41 പേര്‍ക്ക് രോഗലക്ഷണം

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വൈറസ് പടരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് നിലവില്‍ രാജ്യത്ത് രണ്ടു പേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നത്. 41 പേരില്‍ രോഗബാധ സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

വിവിധയിടങ്ങളിലായി 1700 ഓളം പേര്‍ക്ക് രോഗം പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബ്രിട്ടനിലെ എംആര്‍ സി സെന്റര്‍ അധികൃതര്‍ വെളിപ്പെടുത്തിയത്. വ്യൂഹാന്‍ നഗരത്തില്‍ ഡിസംബറിലാണ് ആദ്യമായി വൈറസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയുമായിരുന്നു.

ജലദോഷം മുതല്‍ ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കുവരെ കാരണമാകുന്ന വൈറസുകളാണ് കൊറോണ വൈറസുകള്‍. പനി, ചുമ,ശ്വാസ തടസ്സം എന്നിവയെല്ലാമാണ് സാധാരണ ലക്ഷണങ്ങള്‍.

Top