കൊറോണ; വിദേശത്തു നിന്നുള്ള സന്ദര്‍ശകര്‍ക്ക് ചൈന താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി

ബെയ്ജിംഗ്: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വിദേശത്തു നിന്നുള്ള സന്ദര്‍ശകര്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ചൈന.

വിദേശത്ത് നിന്നും വൈറസ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വീസയും റസിഡന്‍സ് പെര്‍മിറ്റുണ്ടെങ്കിലും സന്ദര്‍ശകരെ വിലക്കുകയാണ് ചൈന. ചൈനയില്‍ നിന്നല്ലാത്ത എല്ലാ വിമാന സര്‍വ്വീസുകള്‍ക്കും രാജ്യം നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ആഴ്ചയില്‍ ഒരു വിമാനത്തിനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. അതില്‍ 75 ശതമാനത്തില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും അധികൃതര്‍ മുമ്പോട്ട് വച്ചിട്ടുണ്ട്.

Top