ബീജിങ്ങിലേക്കും പ്യോങ്ങാങ്ങിലേക്കും വിമാനസര്‍വ്വീസുകളുമായി എയര്‍ ചൈന

ചൈന: ബീജിങ്ങിലേക്കും പ്യോങ്ങാങ്ങിലേക്കും വിമാനസര്‍വ്വീസുകളുമായി എയര്‍ ചൈന ഒരുങ്ങുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു. ചൈനയും നോര്‍ത്ത് കൊറിയയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനാണ് വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബീജിങ്ങില്‍ നിന്നും പ്യോങ്ങാങ്ങിലേക്ക്‌ യാത്ര ചെയ്യുന്നവര്‍ ടിക്കറ്റ് ബുക്കിംഗ് നടത്തുന്നുണ്ട്. തിങ്കളാഴ്ച, ബുധന്‍, വെള്ളി ഉച്ചയ്ക്ക് ശേഷമാണ് ബുക്കിങ്ങാണ് ആരംഭിച്ചത്.

Top