ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 6.7 ശതമാനമായി കുറഞ്ഞു

ബെയ്ജിംഗ്: ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 6.7 ശതമാനമായി കുറഞ്ഞു. 2016ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ജനുവരി-മാര്‍ച്ചില്‍ 6.8 ശതമാനമായിരുന്നു. ഈ വര്‍ഷം ജിഡിപി 6.5 ശതമാനം എത്തണമെന്നാണ് ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്.

വര്‍ധിക്കുന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും നിയന്ത്രിക്കാനായിരുന്നു തീരുമാനമെടുത്തത്. ആഭ്യന്തര വളര്‍ച്ചാ നിരക്ക് നല്ല സൂചനകളാണു നല്‍കുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ചൈന 6.8 ശതമാനം വളര്‍ച്ചയാണ് നേടിയത്.

Top