ബഹ്റൈനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചു

മനാമ: ബഹ്റൈനില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ച് ഭരണകൂടം. വെള്ളിയാഴ്ച (മാര്‍ച്ച് 12) പുറപ്പെടുവിച്ച പുതിയ ഇളവുകളില്‍ കഫേകള്‍, സ്‌കൂളുകള്‍, പള്ളികള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കും. ഞായറാഴ്ച മുതല്‍ ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് രോഗവ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ മാര്‍ച്ച് 14 ന് അവസാനിക്കുന്നതിനാലാണ് പുതിയ തീരുമാനം. ഇതിനുശേഷം, റെസ്റ്റോറന്റുകളിലും കഫേകളിലും ഒരേ സമയം 30 പേര്‍ക്ക് പ്രവര്‍ത്തിക്കാം.

എന്നാല്‍, ഞായറാഴ്ച വരെ റെസ്റ്റോറന്റുകളിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അകത്തുള്ള ഇരിപ്പിടങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇന്‍ഡോര്‍ ജിമ്മുകളും നീന്തല്‍ക്കുളങ്ങളും ഈ സമയത്ത് അടച്ചിട്ടിരിക്കും. ജിമ്മുകളിലും നീന്തല്‍ക്കുളങ്ങളിലും പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതിന് ഞായറാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് കൊവിഡിനെ നേരിടുന്ന ദേശീയ ടാസ്‌ക്ഫോഴ്സ് അറിയിച്ചു.

സ്വകാര്യ, പൊതുവിദ്യാലയങ്ങളില്‍ വ്യക്തിഗത ക്ലാസുകള്‍, ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങള്‍, പൊതു- സ്വകാര്യ സര്‍വകലാശാലകള്‍, വിദ്യാഭ്യാസ മന്ത്രാലയം ലൈസന്‍സുള്ള കിന്റര്‍ഗാര്‍ട്ടനുകള്‍, തൊഴില്‍- സാമൂഹിക വികസന മന്ത്രാലയവുമായി ബന്ധപ്പെട്ട പുനരധിവാസ കേന്ദ്രങ്ങള്‍, നഴ്സറികള്‍, തൊഴില്‍- സാമൂഹിക വികസന മന്ത്രാലയം ലൈസന്‍സുള്ള സ്വകാര്യ പരിശീലന കേന്ദ്രങ്ങളും സ്ഥാപനങ്ങള്‍ക്കും ഉളവുകള്‍ ഉണ്ടാകും.

 

Top