ബഹ്റൈനില്‍ വേതന സംരക്ഷണ നിയമം നിലവില്‍ വരുന്നു

kuwait-labours

മനാമ: ബഹ്റൈനില്‍ സ്വകാര്യ മേഖലയില്‍ നടപ്പിലാക്കുന്ന വേതന സംരക്ഷണ നിയമത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമായി. തൊഴിലാളികള്‍ക്ക് മാന്യമായ ശമ്പളം ഉറപ്പുവരുത്തുകയും ചൂഷണം തടയുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന നിയമത്തിന്റെ ആദ്യ ഘട്ടം മെയ് ഒന്നു മുതല്‍ നിലവില്‍ വന്നു.

ആദ്യഘട്ടത്തില്‍ 500ലേറെ തൊഴിലാളികളുള്ള കമ്പനികളിലാണ് വേതന സംരക്ഷണ നിയമം നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ പെടുന്ന 92 ശതമാനം കമ്പനികളും നിയമം നടപ്പിലാക്കിത്തുടങ്ങിയതായി ബഹ്റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൊഴിലുടമകള്‍ ഓരോ തൊഴിലാളിയുടെയും പേരില്‍ സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരമുള്ള ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ അക്കൗണ്ട് തുടങ്ങണം. സ്വകാര്യ മേഖലയിലെ സ്വദേശികളും പ്രവാസികളുമായ ജീവനക്കാരുടെ കാര്യത്തില്‍ ഇത് ബാധകമാണ്.

Top