ബഹ്റൈനില്‍ ട്രക്ക്​ മാനേജ്​മെൻറ്​ സംവിധാനം വരുന്നു

ബഹ്റൈന്‍: ട്രക്കുകളുടെ തിരക്ക് കുറക്കാൻ വഴിയൊരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് ബഹ്റൈന്‍. ഇതിന് വേണ്ടി ട്രക്ക് മാനേജ്മെൻറ് സംവിധാനം കൊണ്ടുവരാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. കിങ് ഫഹദ് കോസ്വേ പബ്ലിക് കോർപറേഷനും സൗദി ഇലക്ട്രോണിക്സ് ഇൻഫർമേഷൻ കമ്പനിയും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പു വെച്ചു.

മുൻകൂട്ടി ബുക്ക് ചെയ്ത് ട്രക്ക് നീക്കം സുഗമമാക്കാൻ ആണ് ലക്ഷ്യം വെക്കുന്നത്. ഇങ്ങനെ ആകുമ്പോള്‍ ഇറക്കുമതി, കയറ്റുമതി വ്യാപാരികൾക്ക് സമയം ലാഭിക്കാം. പ്രവർത്തനകാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലൂടെ തിരക്ക് കുറക്കാനും സാധിക്കും. സൗദിയില്‍ ഈ പദ്ധതി 2020 ജനുവരിയിൽ തന്നെ ആരംഭിച്ചിരുന്നു.

സൗദിയില്‍ ട്രക്ക് മാനേജ്മെൻറ് സംവിധാനം കൊണ്ട് വന്നതിലൂടെ വലിയ മാറ്റങ്ങള്‍ ആണ് സംഭവിച്ചതെന്ന് കിങ് ഫഹദ് കോസ്വേ സി.ഇ.ഒ ഇമാദ് ഇബ്രാഹിം അൽ മുഹൈസിൻ പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രക്ക് നീക്കം കൂടുതൽ കാര്യക്ഷമമാക്കാൻ ഇതിലൂടെ സാധിച്ചു. സൗദിയില്‍ പദ്ധതി വിജയിച്ചത് കൊണ്ടാണ് ബഹ്റൈനില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ട്രക്കുകൾ കാത്തുകിടക്കുന്ന സമയം ഇതിലൂടെ ക്രമീകരിക്കാന്‍ സാധിക്കും. നാലു മണിക്കൂര്‍ എന്നുള്ളത്. 20 മിനുറ്റ് വരെ കുറക്കാന്‍ സാധിക്കും.

Top