ബഹ്റെെനില്‍ ലൈ​സ​ൻ​സ്​ ഇ​ല്ലാ​തെ സേ​വ​ന​ങ്ങ​ൾ ന​ൽ​കിയ ​സ്ഥാ​പ​ന​ത്തി​നെ​തിരെ കേസ്

behrain

ബഹ്റൈന്‍:  ലൈ​സ​ൻ​സ്​ ഇല്ലാതെ എഞ്ചിനീയറിംഗ് സേവനങ്ങൾ നൽകിയ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഈ മേഖലയെ നിയന്ത്രിക്കാനുള്ള കൗൺസിൽ രൂപീകരിച്ചിരുന്നു. ഇവര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൗൺസിലിൽ നിന്ന് ലൈസൻസ് നേടാതെ ഡിസൈനുകള്‍ തയാറാക്കി നല്‍കി എന്നതാണ് കേസ്.

സ്ഥാപനത്തിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേണ്‍ട്രാക്റ്റ് ഏറ്റെടുക്കുന്ന കമ്പനികള്‍ പദ്ധതി നടപ്പാക്കുന്നതും തമ്മിൽ കൃത്യമായ വിത്യാസം വേണമെന്ന് കൗൺസിൽ വ്യക്തമാക്കി. നിയമ ലംഘനങ്ങൾ കൂടുതല്‍ ആയി കണ്ടെത്താൻ പരിശോധന നടത്താന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.

അംഗീകാരമില്ലാത്ത എഞ്ചിനീയറിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ഡിസൈനുകള്‍ തയാറാക്കി കെട്ടിടങ്ങള്‍ ഉണ്ടാക്കിയാല്‍ അത് നിയമ ലംഘനത്തിന്‍റെ പരിധിയില്‍ വരും. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമ ലംഘനം നടത്തിയതായി ആരോപണമുയർന്ന ചില സ്ഥാപനങ്ങള്‍ക്കതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ .

Top