ബെഹ്റൈനില്‍ വ്യാഴാഴ്ച മുതല്‍ പള്ളികള്‍ തുറക്കാന്‍ അനുമതി

ദുബായ്: ബഹ്റൈനില്‍ പള്ളികള്‍ വീണ്ടും തുറക്കാന്‍ അനുമതി.വ്യാഴാഴ്ച മുതലാണ് പള്ളികള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സിന്റെയും കൊറോണ വൈറസിനെ നേരിടുന്നതിനുള്ള ദേശീയ മെഡിക്കല്‍ ടാസ്‌ക്ഫോഴ്സിന്റെയും ശുപാര്‍ശകളും സുന്നി, ജാഫാരി എന്‍ഡോവ്മെന്റുകളുടെ ഇടപെടലുകളും മുഖേനെയാണ് അനുമതി നല്‍കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ മുന്‍കരുതല്‍ നടപടികളും ജനങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി പള്ളികള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 28 ന് ബഹ്റൈന്‍ പള്ളികളില്‍ പ്രാര്‍ഥനകള്‍ നിര്‍ത്തി വെച്ചിരുന്നു. രാജ്യത്ത് മതപരമായ ചടങ്ങുകള്‍ ഫെബ്രുവരി 14 മുതല്‍ ഓണ്‍ലൈനിലാക്കിയിരുന്നു. പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്ന പ്രായമായ ആളുകളുടെ ആരോഗ്യം കണക്കിലെടുത്താണ് ഈ തീരുമാനം.

Top