ബഹ്റൈന്‍- ഇസ്രായേല്‍ ആദ്യ യാത്രാ വിമാനം ജൂണില്‍; ബുക്കിംഗ് ആരംഭിച്ചു

മനാമ: ബഹ്റൈനില്‍ നിന്ന് ഇസ്രായേലിലേക്കുള്ള ആദ്യ യാത്രാ വിമാനം ജൂണ്‍ ആദ്യവാരം സര്‍വീസ് നടത്തും. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബെന്‍ഗുരിയന്‍ വിമാനത്താവളത്തിലേക്ക് ജൂണ്‍ മൂന്നിന് നടത്തുന്ന യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.

ബഹ്റൈനിലെ ദേശീയ എയര്‍ലൈന്‍സായ ഗള്‍ഫ് എയറാണ് ചരിത്ര സര്‍വീസ് നടത്തുക. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടു തവണയായിരിക്കും  സര്‍വീസ്. എയര്‍ബസ് എ320 വിമാനമാണ് സര്‍വീസ് നടത്തുക. 213.1 ബഹ്റൈന്‍ ദീനാര്‍ (565 ഡോളര്‍) മുതലാണ് ടിക്കറ്റ് നിരക്ക്.

Top