ബഹ്റൈനിലെ ‘ബിവെയര്‍’ ആപ്ലിക്കേഷന്‍ പരിഷ്‌കരിച്ച് അധികൃതര്‍

മനാമ: ബഹ്റൈനിലെ ‘ബിവെയര്‍’ ആപ്ലിക്കേഷനില്‍ ഒരു പുതിയ സവിശേഷത കൂടി  ഉള്‍പ്പെടുത്തി അധികൃതര്‍. ആപ്പിലെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ ചേര്‍ക്കാവുന്നതാണ്. വാക്സിന്‍റെ രണ്ട് ഡോസ് പൂര്‍ത്തിയാക്കിയവരുടെ പേര് ആപ്പില്‍ കാണിക്കും. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുകയാണ്. കര്‍ശന നിര്‍ദ്ദേശങ്ങള്‍ ആണ് ഭരണകൂടം നല്‍കിയിരിക്കുന്നത്.

ബഹ്‌റൈന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയും ചേര്‍ന്നാണ് ആപ്പ് സജീകരിച്ചത്. രാജ്യത്തെ എല്ലാ പൗരന്‍മാരും അപ്പ് ഡൗണ്‍ലോഡ് ചെയ്യണം. വാക്സിന്‍ സ്വീകരിക്കുമ്പോള്‍ കൃത്യമായി വിവരങ്ങള്‍ ആപ്പില്‍ ലഭിക്കുന്നതാണ്.

എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് മൂന്നു പള്ളികൾ ആണ് കഴിഞ്ഞ ദിവസം അടച്ചത്. , ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാക്സിൻ സ്വീകരിക്കാത്തവരെ പള്ളിക്ക് അകത്ത് പ്രവേശിക്കരുതെന്നാണ് നിയമം. എന്നാല്‍ നിരവധി പേര്‍ പള്ളിയില്‍ പ്രവേശിച്ചു. ഇതേത്തുടർന്നാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്.

Top