ബി.ജെ പി പ്രവേശനത്തിന് പിന്നില്‍ ബെഹ്‌റയല്ല, തന്നെ ക്ഷണിച്ചത് ഡല്‍ഹിയില്‍ നിന്ന് നേരിട്ട്; പത്മജ വേണുഗോപാല്‍

ത്മജയുടെ വേണുഗോപാലിന്റെ ബി.ജെ പി പ്രവേശനത്തിന് പിന്നില്‍ ലോക്‌നാഥ് ബെഹ്‌റയെന്ന ആരോപണത്തോട് പ്രതികരിച്ച് പത്മജ.
ബെഹ്‌റ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്നും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ വെല്ലുവിളിക്കുന്നുവെന്നും പത്മജ പറഞ്ഞു. തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചത് ഡല്‍ഹിയില്‍ നിന്ന് നേരിട്ടാണെന്നും പത്മജ അവകാശപ്പെട്ടു.

തൃശൂരിലെ മൂന്ന് സ്ഥാനാര്‍ത്ഥികളും ശക്തരാണ്. തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരുന്ന സ്വഭാവം ഉള്ളവരാണ്. കെ. മുരളീധരന്റെ മനസ്സ് ഇപ്പോഴും വട്ടിയൂര്‍ക്കാവില്‍ തന്നെയാണെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ അംഗത്വം എടുത്തതിന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പത്മജ വേണുഗോപാലിന് വന്‍ സ്വീകരണമായിരുന്നു ബിജെപി നല്‍കിയത്. കോണ്‍ഗ്രസിനെതിരെയും കെ മുരളീധരനെയും പത്മജ രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്.

കോണ്‍ഗ്രസില്‍ ദിവസവും താന്‍ അപമാനിക്കപ്പെട്ടു. മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം കോണ്‍ഗ്രസ് നേതാക്കളുണ്ടാക്കി.
തന്റെ തോല്‍വിക്ക് കാരണക്കാരനായി നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചു. സോണിയ ഗാന്ധി ആരെയും കാണുന്നില്ലെന്നും രാഹുല്‍ ഗാന്ധിക്ക് സമയമില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ കരുണാകരന് സ്മാരകം പണിയാന്‍ ഫണ്ട് സ്വരൂപിക്കാന്‍ പോലും അനുവദിച്ചില്ലെന്ന് പത്മജ ആരോപിച്ചു.

Top