സോളാര്‍ ; സരിതയുടെ പുതിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്ന് ബെഹ്‌റ

തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ നല്‍കിയ പുതിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്‌റ.

നിയമോപദേശം ലഭിച്ചശേഷം സാധ്യമായ നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, സരിത എസ് നായര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ബെഹ്‌റ നിയമോപദേശം തേടി.

പൊലീസിലെ ലീഗല്‍ അഡ്വൈസറോടാണ് പരാതിയില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ചോദിച്ചിരിക്കുന്നത്.

നിയമോപദേശത്തിന് ശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ നല്‍കിയ പീഡനക്കേസ് കഴിഞ്ഞ സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നായിരുന്നു സരിതയുടെ പരാതി.

Top