Behind-senior-police-officer-‘C0c0n 2016’ -issues

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഗവര്‍ണറും പങ്കെടുത്ത രാജ്യാന്തര സൈബര്‍ സുരക്ഷ സമ്മേളനം ‘കോകൂണ്‍’ വിവാദത്തിലാക്കാന്‍ ശ്രമിച്ചത് നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥന്‍ ?

പരിപാടിയുടെ അവതാരകയായ ജേണലിസ്റ്റ് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഹൈടെക് സെല്‍ ഡിവൈഎസ്പിയെ ഐജി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റിയ നടപടിയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണമെന്നാണ് ആക്ഷേപം.

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് വിനയകുമാരന്‍ നായര്‍ക്കെതിരെ കൊല്ലം അഞ്ചാലുംമൂട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയും സൈബര്‍ ഡോമിന്റെ നോഡല്‍ ഓഫീസര്‍ കൂടിയായ ഐജി മനോജ് എബ്രഹാമും അടക്കമുള്ള ഉന്നതര്‍ ഉള്‍പ്പെട്ട സംഘാടക സമിതിയുടെ പ്രവര്‍ത്തനത്തിനെതിരെ ഇപ്പോള്‍ ഉയര്‍ന്ന് വന്ന ആക്ഷേപങ്ങളില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തിയിലാണ്.

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് സൈബര്‍ സമ്മേളനത്തോടനുബന്ധിച്ച് മദ്യം വിളമ്പിയത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടത് ഓവര്‍ സ്മാര്‍ട്ട് ആയിട്ടാണ് സര്‍ക്കാര്‍ കാണുന്നത്.

മദ്യനയത്തില്‍ തന്നെ മാറ്റം വരുത്തണമെന്ന നിലപാടുള്ള സര്‍ക്കാരിന് അഥവാ അവിടെ പാര്‍ട്ടിയുടെ ഭാഗമായി മദ്യം കൊടുത്തിട്ടുണ്ടെങ്കില്‍ തന്നെ അത് ഇത്രമാത്രം ‘ആഗോള’ പ്രശ്‌നമാക്കി മാറ്റിയത് നല്ല ഉദ്ദേശ്യത്തിനല്ലെന്ന അഭിപ്രായമാണുള്ളത്.

ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ പരിപാടിയില്‍ അഴിമതി ആരോപിച്ച ഉദ്യോഗസ്ഥനെ ഇനിയും തുടരാന്‍ അനുവദിക്കരുതെന്ന നിലപാടും സര്‍ക്കാരില്‍ ശക്തമാണ്.

പരാതി കിട്ടിയാല്‍ സ്വാഭാവികമായും അക്കാര്യം അന്വേഷിക്കാന്‍ വിജിലന്‍സിന് ബാധ്യതയുള്ളതിനാല്‍ വിജിലന്‍സ് ഡയറക്ടറുടെ നടപടിയില്‍ അസ്വാഭാവികത ഉള്ളതായി കോകൂണിന്റെ സംഘാടകരും കാണുന്നില്ല.

എക്‌സൈസ് വകുപ്പില്‍ മന്ത്രിയെ നോക്കുകുത്തിയാക്കി ഋഷിരാജ് സിങ്ങ് നടത്തുന്ന ഇടപെടലുകള്‍ സര്‍ക്കാരിന് തലവേദനയായിരിക്കെയാണ് ഇപ്പോള്‍ ഗവര്‍ണറും മുഖ്യമന്ത്രിയും പങ്കെടുത്ത പരിപാടിയും വിവാദമാക്കിയിരിക്കുന്നത്.

വിജിലന്‍സ് അന്വേഷണം സംബന്ധിച്ച വാര്‍ത്ത പ്രമുഖ ചാനലിലും മറ്റും വരുത്തിയതിന് പിന്നില്‍ ഇപ്പോള്‍ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനും പങ്കുണ്ടെന്നാണ് ആക്ഷേപം. ഈ ഉദ്യോഗസ്ഥന്റെ ഭാര്യ പൊലീസ് ആസ്ഥാനത്തെ പ്രധാന തസ്തികയിലാണ് ജോലി ചെയ്യുന്നത്.

വണ്‍മാന്‍ ഷോയില്‍ ‘ലഹരി’ കണ്ടെത്തുന്ന ഉദ്യോഗസ്ഥനുമായി നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനുള്ള ബന്ധമാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

പൊലീസ് സേനയെ തന്നെ നാണം കെടുത്താന്‍ അണിയറയില്‍ നടന്ന ഗൂഢാലോചനക്കെതിരെ നടപടി വേണമെന്ന ആവശ്യം ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു.

സൈബര്‍ രംഗത്ത് പൊലീസിന്റെ സാന്നിധ്യം തന്നെ പരിമിതമായതിനാല്‍ വിദഗ്ധരായവരെ സഹകരിപ്പിക്കാതെ സൈബര്‍ കുറ്റാന്വേഷണ രംഗത്ത് ഒരടി മുന്നോട്ട് പോവാന്‍ പൊലീസിനെ സംബന്ധിച്ച് കഴിയുകയില്ല. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്നാണ് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

രണ്ട് ദിവസമായി കൊല്ലത്ത് നടന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പുറമെ വിവിധ സംസ്ഥാനങ്ങളിലെ ഉന്നത ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥരും ഐടി വിദഗ്ധരും അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.

സൈബര്‍ രംഗത്തെ പുതിയ പ്രവണതകള്‍, ഹാക്കിങ് അടക്കമുള്ള മറ്റ് കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ തടയുന്നത് സംബന്ധമായ കാര്യങ്ങളില്‍ ഐടി രംഗത്തെ വിദഗ്ധരുടെ ആശയങ്ങള്‍ ഷെയര്‍ ചെയ്യാനുള്ള ഒരു വേദിയായാണ് കൊകൂണ്‍ വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത്തരം കോണ്‍ഫറന്‍സുകള്‍ വിജയകരമായാണ് നടത്തി വരുന്നത്.

സംസ്ഥാനത്തെ സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഏറെ പ്രയോജനകരമായിരുന്നു.

തലസ്ഥാനത്ത് അടുത്തയിടെ നടന്ന വിദേശികള്‍ ഉള്‍പ്പെട്ട എടിഎം കേസില്‍ പ്രതികളെ പിടികൂടുന്നതിന് പൊലീസിന് സൈബര്‍ ഡോമിന്റെ സഹായം ഏറെ നിര്‍ണ്ണായകമായിരുന്നു.

നിലവില്‍ പൊലീസിന് ആകെ ആശ്രയമായുണ്ടായിരുന്ന ഹൈടെക് സെല്ലിന്റെ തലവന്‍ തന്നെ കൊല്ലത്തെ സമ്മേളനത്തില്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കാര്യം ആലോചിക്കുമ്പോള്‍ തന്നെ അതിന്റെ പ്രവര്‍ത്തനവും വിലയിരുത്താമല്ലോ, എന്നാണ് ഇത് സംബന്ധമായ ഇപ്പോഴത്തെ വിവാദത്തോട് കോകൂണ്‍ സമ്മേളനത്തില്‍ പങ്കെടുത്ത ഒരു സൈബര്‍ വിദഗ്ധന്‍ പ്രതികരിച്ചത്.

കൊല്ലത്ത് നടന്ന കോകൂണ്‍ 2016 കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടന്ന വിവിധ സെക്ഷനുകള്‍ ചുവടെ…

• Info Sec Technical
• Info Sec Management
• Digital Forensics and Investigations
• Cyber Laws and Governance
• Smart Cities
• Cloud Securtiy
• Browser Securtiy
• Honeypots/Honeynets
• Offensive forensics
• Software Testing/Fuzzing
• Network and Router Hacking
• WLAN and Bluetooth Securtiy
• Hacking virtualized environment
• Lockpicking & physical securtiy
• National Securtiy & Cyber Warfare
• Open Source Securtiy & Hacking Tools
• Web Application Securtiy & Hacking
• Exploiting Layer 8/Social Engineering
• Malware analysis & Reverse Engineering
• New Vulnerabilities and Exploits/0days
• Advanced Penteration testing techniques
• Antivirus/Firewall/UTM Evasion Techniques
• IT Auditing/Risk management and IS Management
• Cyber Forensics, Cyber Crime & Law Enforcement
• Mobile Application Securtiy-Threats and Exploits
• Critical Infratsructure & SCADA networks Securtiy

Top