മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റില്‍

കോട്ടയം: മദ്യലഹരിയില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. പാലാ ബസ്സ്റ്റാന്റില്‍ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥയ്ക്ക് നേരെയായിരുന്നു യുവാവിന്റെ കൈയ്യേറ്റ ശ്രമം. പൊലീസ് വാഹനത്തിന്റെയും ഉദ്യോഗസ്ഥയുടേയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഇതേതുടര്‍ന്ന് യുവാവിന്റെ കൈയ്യില്‍ നിന്നും ഒരു പൊലീസ് ഉദ്യോഗസ്ഥ ഫോണ്‍ പിടിച്ച് വാങ്ങുകയായിരുന്നു.

എന്നാല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കൈയില്‍ നിന്നും യുവാവ് മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ദേഹത്ത് തൊടരുതെന്ന് പറഞ്ഞെങ്കിലും ഇയാള്‍ വീണ്ടും ഇത് ആവര്‍ത്തിച്ചു. ആളുകള്‍ നോക്കിനില്‍ക്കെയാണ് സംഭവം. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വെച്ച ഇയാളെ അറസ്റ്റ് ചെയുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. വനിത പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചയാളെ നിസാര വകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ടയച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top