പക്ഷപാതപരമായി പെരുമാറുന്നു; താരിഖ് അന്‍വറിനെതിരെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍

തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെതിരെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ രംഗത്ത്. താരിഖ് അന്‍വര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ആരോപണം. കേരളത്തിലെ വിഷയങ്ങള്‍ മോശമായാണ് കൈകാര്യം ചെയ്തതെന്നും പരാതിയുണ്ട്. അതൃപ്തി നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കും.

ഡി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരിഗണിച്ചില്ലെന്നും പരസ്യനിലപാട് സ്വീകരിച്ച ചില നേതാക്കള്‍ക്കെതിരെ മാത്രം സ്വീകരിച്ച നടപടിയിലും വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

 

Top