കനയ്യ കുമാറിനെ പോലെയുള്ള രാജ്യദ്രോഹികളെ വിജയിപ്പിക്കരുതെന്ന് അമിത് ഷാ

ബെഗുസരായ് : കനയ്യ കുമാറിനെ പോലെയുള്ള രാജ്യദ്രോഹികളെ വിജയിപ്പിക്കരുതെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. റാംദാരി സിംഗ് ദിനകരിനെ പോലെയുള്ള മഹാകവികളുടെ നാടാണ് ബെഗുസരായ്. അവിടെ കനയ്യയെ പോലെയുള്ള വഞ്ചകകര്‍ക്ക് സ്ഥാനമില്ലന്നും ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ ഒരിക്കലും ബീഹാറില്‍ നിന്നും വിജയിക്കാന്‍ പാടില്ലെന്നും അമിത് ഷാ പറഞ്ഞു.

ബെഗുസാരായിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമായുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top