അര്‍ജുന്‍ കപൂര്‍ ചിത്രം ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ ന്റെ ചിത്രീകരണം ആരംഭിച്ചു

ന്യൂഡല്‍ഹി: ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍ നായകനാവുന്ന ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ ന്റെ ചിത്രീകരണം ആരംഭിച്ചു. രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച കാര്യം അര്‍ജുന്‍ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.

‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ തന്റെ 12ാമത്തെ ചിത്രമാണെന്നും താരം ട്വിറ്ററില്‍ കുറിക്കുന്നു. ചിത്രത്തിലെ മറ്റു താരങ്ങള്‍ ആരൊക്കെയെന്ന് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. 2019 മെയില്‍ ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് റിലീസിനെത്തും.

സന്ദീപ് ഓര്‍ പിങ്കി ഫറാര്‍, നമസ്‌തേ ഇംഗ്ലണ്ട്, പാണിപട്ട് എന്നിവയാണ് അര്‍ജുന്റെ മറ്റു ചിത്രങ്ങള്‍.

Top