സൗകര്യമില്ലാതെ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങരുത്; മികച്ച മാതൃകയായി ഡിവൈഎഫ്‌ഐ

കൊച്ചി: സംസ്ഥാനത്താകെ ഓണ്‍ലൈന്‍ പഠനത്തിന് തുടക്കമാകുമ്പോള്‍ പഠനത്തിന് അടിസ്ഥാനസൗകര്യമില്ലാത്ത കുട്ടികള്‍ക്കായി ടി വി ചാലഞ്ചിന് തുടക്കം കുറിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കണ്ടെത്തുന്നതിനുള്ള ഡിവൈഎഫ്‌ഐയുടെ റീസൈക്കിള്‍ കേരള പുരോഗമിക്കുന്നുമ്പോഴാണ് ടിവി ചാലഞ്ചുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

ഡിവൈഎഫ്‌ഐയുടെ ഈ മികച്ച ക്യാമ്പയിന് പിന്തുണ നല്‍കി കൊണ്ട് പ്രശസ്ത ചലച്ചിത്രതാരം മഞ്ജു വാര്യരാണ് മുന്നിട്ടിറങ്ങിയത്. കോള്‍ സെന്ററില്‍ നേരിട്ട് വിളിച്ച് അഞ്ച് ടിവി നല്‍കാന്‍ സന്നദ്ധമാണെന്ന് മഞ്ജു വാര്യര്‍ അറിയിച്ചിട്ടുണ്ട്.

ഒന്നിലധികം ടിവി ഉള്ളവര്‍ക്കും ടിവി വാങ്ങി നല്‍കാന്‍ സന്നദ്ധരായവര്‍ക്കും തൊട്ടടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായോ സ്‌റ്റേറ്റ് കോള്‍ സെന്ററുമായോ ബന്ധപ്പെടാം. കോള്‍ സെന്റര്‍ നമ്പര്‍: 9895858666, 8590011044, 8590018240, 7012215574.

ഡിവൈഎഫ്‌ഐയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ടവരെ,
റീസൈക്കിള്‍ കേരള പുരോഗമിക്കുന്നു. ഇപ്പോള്‍ ഡിവൈഎഫ്‌ഐ ഒരു പുതിയ ദൗത്യം കൂടി ഏറ്റെടുക്കുന്നു. ഓണ്‍ലൈന്‍ പഠനം മുടങ്ങാന്‍ പാടില്ല. നമുക്ക് കരുതലാകണം. ഒന്നിലധികം ടിവി സ്വന്തമായുള്ളവര്‍ ഒരു ടിവി തരാന്‍ സന്നദ്ധരാകൂ..
ടിവി വാങ്ങി നല്‍കാന്‍ സന്നദ്ധരായവര്‍ക്കും ഞങ്ങളെ ബന്ധപ്പെടാം. അടുത്തുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമായോ സ്റ്റേറ്റ് കാള്‍ സെന്ററുമായോ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു. റീസൈക്കിള്‍ കേരളയ്ക്കു നല്‍കി വരുന്ന പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു. ടി വി ചലഞ്ച് കൂടി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Top