സോഷ്യല്‍ മീഡിയ വഴി യാചന; 35 ലക്ഷം സമ്പാദിച്ച യുവതി പിടിയില്‍

ദുബായ്: സോഷ്യല്‍ മീഡിയ വഴി യാചന നടത്തി 1.84 ലക്ഷം ദിര്‍ഹം (35 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സമ്പാദിച്ച യുവതിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹ മോചിതയായ വിദേശ യുവതി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ അക്കൗണ്ട് തുടങ്ങുകയും അതുവഴി പലരില്‍ നിന്നും പണം ശേഖരിക്കുകയുമായിരുന്നു. വിധവയായ തനിക്ക്‌ നിത്യവൃത്തിക്ക് പോലും വകയില്ലെന്നും കുട്ടികളെ വളര്‍ത്തുന്നതിന് വേണ്ടി
യാണ് പണം ചോദിക്കുന്നതെന്നുമായിരുന്നു അവകാശപ്പെട്ടിരുന്നത്. കുട്ടികള്‍ രോഗികളാണെന്നും ഇവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറഞ്ഞിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട ഇവരുടെ മുന്‍ ഭര്‍ത്താവ് ദുബായ് പൊലീസിന്റെ ഇലക്ട്രോണിക് ക്രൈം പ്ലാറ്റ്‌ഫോം വഴി പരാതി നല്‍കുകയായിരുന്നു.

കുട്ടികള്‍ വര്‍ഷങ്ങളായി തനിക്കൊപ്പമാണ് കഴിയുന്നതെന്നും അവരുടെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ചാണ് യുവതി പണം ശേഖരിക്കുന്നതെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. കുട്ടികള്‍ക്ക് അസുഖമൊന്നുമില്ല. കുട്ടികളുടെ അന്തസും അഭിമാനവും കളങ്കപ്പെടുത്തിയതിന് സ്ത്രീക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു. ഇതോടെയാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

Top