റിലീസിന് മുമ്പേ ധനുഷ് ചിത്രം ‘ജഗമേ തന്തിരം’ ഓണ്‍ലൈന്‍ സൈറ്റുകളില്‍

നുഷ് നായകനാവുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം ‘ജഗമേ തന്തിരം’ ഓണ്‍ലൈന്‍ റിലീസിന് മുമ്പേ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍. ടെലഗ്രാമിലും തമിഴ് റോക്കേഴ്സിലുമാണ് ചിത്രത്തിന്റെ പതിപ്പ് പ്രചരിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് നെറ്റ്ഫ്‌ലിക്സില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. നെറ്റ്ഫ്‌ലിക്സ് സസ്‌ക്രൈബേഴ്സ് ചിത്രം കണ്ട് തീരുന്നതിന് മുമ്പേ ചിത്രം ടെലഗ്രാമിലും തമിഴ് റോക്കേഴ്സിലും പ്രചരിച്ചു. ധനുഷും മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജോജു ജോര്‍ജും ഒപ്പം ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ജഗമേ തന്തിരം.

ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒടിടി റിലീസിന് തീരുമാനിക്കുകയായിരുന്നു. 190 രാജ്യങ്ങളിലായി 17 ഭാഷകളില്‍ മൊഴിമാറ്റിയാണ് ജഗമേ തന്തിരം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തില്‍ ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോകമെമ്പാടും പ്രശസ്തനായ സ്‌കോട്ടിഷ് നടന്‍ ജെയിംസ് കോസ്‌മോയും മറ്റൊരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 

Top