ശിവകാമിയുടെ ജീവിതം; ‘ബിഫോര്‍ ദി ബിഗിനിംഗ്’ ഒരുങ്ങുന്നു, താരമാകാന്‍ വാമിഖ

ര്‍ എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രമാണ് ബാഹുബലി. ചിത്രം ഉണ്ടാക്കിയ ഓളം ലോകം മുഴുവന്‍ ഇപ്പോഴും അലയൊലിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി. ഇപ്പോഴിതാ ശിവകാമിയുടെ ജീവിതവും സ്‌ക്രീനില്‍ ഒരുങ്ങുകയാണ്. വെബ്ബ് സീരിസായിട്ടാണ് ശിവകാമിയുടെ ജീവിതം സ്‌ക്രീനിലെത്തുന്നത്.

ശിവഗാമിയുടെ കുട്ടിക്കാലവും യൗവനവും അവതരിപ്പിക്കുന്ന സീരീസില്‍ മലയാളിക്ക് ഏറെ പരിചിതയായ പഞ്ചാബി താരം വാമിഖ ഗബ്ബി ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള ചിത്രം ഗോദയില്‍ ഗുസ്തി താരമായി വന്ന് പ്രേക്ഷകരുടെ പ്രശംസ നേടിയ നടിയാണ് വാമിഖ.

‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസ് ‘ബാഹുബലി: ദി ബിഗിനിംഗ്’, ‘ബാഹുബലി: കണ്‍ക്ലൂഷന്‍’ എന്നിവയുടെ പ്രിക്വല്‍ ആണ്. ആനന്ദ് നീലകണ്ഠന്റെ ‘ദി റൈസ് ഓഫ് ശിവകാമിയുടെ’ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ദേവകട്ടയും പ്രവീണ്‍ സറ്ററും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്‌ലിസ്‌ക്‌സിനൊപ്പം നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നുണ്ട്.

ഒരു മണിക്കൂര്‍ വീതമുള്ള ഒമ്പത് ഭാഗമായാണ് ഒരു സീസണ്‍. രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

 

 

Top